ജോസഫ് എന്ന നാമത്തിന്റെ വിവിധ രൂപങ്ങളെക്കുറിച്ച് അറിയാമോ?

ആഗോള കത്തോലിക്കാസഭ ഇന്ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുകയാണല്ലോ. ജോസഫ് എന്ന പേരിനെ പല വ്യത്യസ്തമായ വിധത്തില്‍ പല രാജ്യങ്ങളിലും ഉപയോഗിച്ചുവരാറുണ്ട്

. joe, joey, jojo എന്നീ പേരുകളെല്ലാം ജോസഫില്‍ നിന്ന് രൂപമെടുത്തവയാണ്. നോര്‍ത്തേണ്‍ യൂറോപ്പില്‍ josef എന്നാണ് പൊതുവെ ഉപയോഗിക്കുന്നത്. പരമ്പരാഗതമായി joseph എന്നാണല്ലോ നാം ഉപയോഗിക്കുന്നത്. ഫിലിപ്പൈന്‍സുകാര്‍ hozay എന്നാണ് വിളിക്കുന്നത്. അയര്‍ലണ്ടുകാരാകട്ടെ Sho sav എന്നാണ് ജോസഫിനെ വിളിക്കുന്നത്. ആഫ്രിക്കയില്‍ ഇത് Yusuf , issoufou, yusufoo എന്നിങ്ങനെ പല വിധത്തില്‍ വിശേഷിപ്പിക്കാറുണ്ട്. ഇറ്റലിയില്‍ ജോസഫ് Giuseppe ആണ്. ക്രൊയേഷ്യക്കാര്‍ yo seep എന്നാണ് വിളിക്കുന്നത്. joso, jozo, josko എന്നീ വിളികളും പ്രചാരത്തിലുണ്ട്.

സ്‌പെയ്‌നില്‍ jose എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഹോളണ്ടില്‍ josephus, jef, jos, joop, jos, joost, joep, sjef, zef എന്നെല്ലാണ് വിളിക്കുന്നത്. പോര്‍ച്ചുഗല്ലുകാരുടെ പരമ്പരാഗത പേരുകളിലൊന്നാണ് jose.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.