സന്തോഷം ആശ്ചര്യത്തെക്കാള്‍ വലുത്; അത് പരിശുദ്ധാത്മാവിന്റെ ദാനം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സന്തോഷം പരിശുദ്ധാത്മാവിന്റെ കൃപയും ദാനവുമാണെന്നും അതൊരിക്കലും ആശ്ചര്യകരമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

സന്തോഷത്താല്‍ നിറയുന്നത് ദൈവിക വെളിപെടുത്തലില്‍ നിന്ന് ലഭിക്കുന്ന ഏറെ ഉന്നതമായ ആശ്വാസത്തിന്റെ അനുഭവമാണ്. ദൈവികമായ ആനന്ദം നിറഞ്ഞുകവിയുന്ന ആത്മീയ സംതൃപ്തിയാണ് നല്കുന്നത്. സന്തോഷവും ആശ്ചര്യവും തമ്മിലുള്ള വ്യത്യാസം ബൈബിളിലെ ചില ഭാഗങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് പാപ്പ വ്യാഖ്യാനിച്ചത്. ക്രിസ്തു ഉത്ഥാനം ചെയ്തു എന്നറിഞ്ഞപ്പോള്‍ ജെറുസലേമിലെ ആളുകള്‍ സമ്മിശ്രവികാരങ്ങളിലൂടെയാണ് കടന്നുപോയത്. ചിലര്‍ക്ക് ഭീതിയായിരുന്നു..ചിലര്‍ക്ക് ആശ്ചര്യമായിരുന്നു. വേറെ ചിലര്‍ക്ക് സംശയവും. പത്രോസും യോഹന്നാനും ചേര്‍ന്ന് മുടന്തനായ മനുഷ്യനെ സുഖപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ആശ്ചര്യമായിരുന്നു. ഉത്ഥിതനെ കണ്ടപ്പോള്‍ ശിഷ്യര്‍ക്ക് ആശ്ചര്യവും ആനന്ദവുമുണ്ടായി. അമിതമായ സന്തോഷം അവരുടെ വിശ്വാസത്തെ കെടുത്തി.

എന്നാല്‍ പൗലോസ് അപ്പല്‌തോലന്‍ തന്റെ ലേഖനത്തില്‍ റോമിലെ ജനങ്ങള്‍ക്ക് നല്കുന്ന ആശംസ ആനന്ദത്തിന്റേതാണ് എന്നും പാപ്പ നിരീക്ഷിച്ചു. പ്രത്യാശയുടെ ദൈവം നിങ്ങളെ ആനന്ദപൂരിതരാക്കട്ടെയെന്നാണ് അപ്പസ്‌തോലന്‍ ആശംസിച്ചത്

വചനത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് ഉത്ഥിതനായ ക്രിസ്തുവിന്റെ ആനന്ദവുമായി നാം മുന്നോട്ടുപോകണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.