2025 ലെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ ഒഫീഷ്യല്‍ ഗാനത്തിനായി മത്സരം സംഘടിപ്പിക്കുന്നു

വത്തിക്കാന്‍ സിറ്റി: 2025 ല്‍ നടക്കുന്ന ജൂബിലി വര്‍ഷത്തോട് അനുബന്ധി്ച്ച് ഒഫീഷ്യല്‍ ഗാനത്തിന് വേണ്ടി ഈണമൊരുക്കാന്‍ അവസരം. മോണ്‍. പിയാര്‍ആഞ്ചെലോ സെക്വെറി ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ ഗാനത്തിന് ഈണം നല്കുക എന്നതാണ് മത്സരം. ഡിസാസ്റ്ററി ഫോര്‍ ഇവാഞ്ചലൈസേഷനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

പില്‍ഗ്രിംസ് ഓഫ് ഹോപ്പ് എന്നതാണ് ജൂബിലി വര്‍ഷത്തിന്റെ പ്രമേയം. അടുത്തവര്‍ഷം ജനുവരി 16 മുതല്‍ മാര്‍ച്ച് 25 വരെ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സേക്രട്ട് മ്യൂസിക്കുമായി സഹകരിച്ച് ജഡ്ജിംങ് കമ്മററിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

ജൂബിലി വര്‍ഷത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് മത്സരവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ലഭിക്കും. ജൂബിലി വര്‍ഷത്തിന്റെ ലോഗോ്‌യ്ക്കും വേണ്ടി നേരത്തെ മത്സരംസംഘടിപ്പിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.