യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്തപ്പോള്‍ കിട്ടിയ വെള്ളിനാണയങ്ങളിലൊന്ന് കേരളത്തില്‍!

യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്തപ്പോള്‍ കിട്ടിയ വെളളിനാണയങ്ങളിലൊന്ന് കേരളത്തിലുണ്ടത്രെ. ട്രാവല്‍ യൂട്യൂബറായ ശരത്ത് കൃഷ്ണന്റെ പുതിയ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. പുരാവസ്തു ശേഖരത്തിന്റെ ഉടമയായ ഡോ. മോന്‍സണ്‍ മാവുങ്കലിന്റെ പങ്കലാണ് ഈ നാണയമുള്ളതെന്നും വാര്‍ത്തയില്‍ പറയുന്നു.

ഇതിന് പുറമെ മോശയുടെ വടിയും യേശുദേവന്റെ തിരുവസ്ത്രത്തിന്റെ അംശവും ഇദ്ദേഹത്തിന്റെ പക്കലുള്ളതായും അവകാശവാദമുണ്ട്. പല അപൂര്‍വ്വവസ്തുക്കളുടെയും ശേഖരവും ഇവിടെ നമുക്ക് കണ്ടുമുട്ടാന്‍ കഴിയുന്നു. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.