ജൂണില്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രാര്‍ത്ഥന കുടുംബങ്ങള്‍ക്കുവേണ്ടി

വത്തിക്കാന്‍ സിറ്റി: ജൂണ്‍ മാസത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി പ്രത്യേകമായി പ്രാര്ത്ഥിക്കാന്‍ ഫ്രാ്ന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. പ്രത്യേകവീഡിയോയിലാണ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

മറ്റൊരാളുമൊത്ത് ജീവിക്കാന്‍ നാം പഠിക്കുന്ന സ്ഥലമാണ് കുടുംബം എന്നാണ് പാപ്പ കുടുംബത്തെ വീഡിയോയില്‍ വിശേഷിപ്പിക്കുന്നത്. അനുദിനജീവിതത്തില്‍ വ്യവസഥകളില്ലാതെയും വിശുദ്ധിയിലും ജീവിക്കാന്‍ ലോകം മുഴുവനുമുള്ള എല്ലാ ക്രൈസ്തവകുടുംബങ്ങള്‍ക്കും വേണ്ടി നാം പ്രാര്‍ത്ഥിക്കണം. വീഡിയോയില്‍ പാപ്പ പറഞ്ഞു.ജീവിതത്തില്‍വെല്ലുവിളികളുണ്ടാകുമ്പോള്‍ നിരാശരാകരുത്. ദൈവം നമ്മുടെ കൂടെയുണ്ടെന്ന് മറന്നുപോകരുത്. അവിടുന്ന് നമ്മെ പരിഗണിക്കും. കടലിലൂടെയുള്ള നമ്മുടെ യാത്രകളില്‍ അവിടുന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ടായിരിക്കും.പാപ്പ പറഞ്ഞു.

പോപ്പ്‌സ് വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമായിട്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ലോക കുടുംബസമ്മേളനം ജൂണ്‍ 22 മുതല്‍ 26 വരെ തീയതികളില്‍ റോമില്‍വച്ചു നടക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.