‘ജീസസ് എന്റെ കൂടെയുണ്ടായിരുന്നു,’രോഗകാലത്തെ അതിജീവിച്ച ജസ്റ്റിന്‍ ബീബറിന്റെ വിശ്വാസ സാക്ഷ്യം

മില്യന്‍ കണക്കിന് ഫോളവേഴ്‌സുളള പോപ്പ് ഗായകനാണ് ജസ്റ്റിന്‍ ബീബര്‍. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം റാംസെ ഹണ്ട് സിന്‍ഡ്രോം രോഗബാധിതനായിരുന്നു. ഇതിനെ തുടര്‍ന്ന് മുഖം ഭാഗികമായി പരാലിസിസ് ആകുകയും ചെയ്തിരുന്നു. ഒരു സെലിബ്രിറ്റിയെ സംബന്ധിച്ചിടത്തോളം ഇതെത്രത്തോളം ഹൃദയഭേദകമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഇത്തരം അവസരത്തില്‍ ദൈവവിശ്വാസം തന്നെ രക്ഷപ്പെടുത്തിയതിനെക്കുറിച്ചാണ് ജസ്‌ററിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

അവിടുന്ന് എന്നെ പൂര്‍ണ്ണമായി അറിയുന്നുവെന്ന് ഞാനോര്‍മ്മിക്കാറുണ്ടായിരുന്നു.എന്റെ ജീവിതത്തിലെ ഇരുണ്ടവശങ്ങള്‍ അവിടുത്തേക്ക് അറിയാം.. ഇത്തരമൊരു കാഴ്ചപ്പാട് എന്നെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസകരമായിരുന്നു.ജീവിതത്തിലെ ഇരുണ്ടമുഖങ്ങളെ അഭിമുഖീകരിക്കാന്‍ ഇതെനിക്ക് ധൈര്യം നല്കി. ഇതെല്ലാം കടന്നുപോകും എന്ന് എനിക്ക് മനസ്സിലായി.കാരണം ക്രിസ്തു എന്റെ അടുക്കലുണ്ടായിരുന്നു. ജസ്റ്റിന്‍ കുറിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.