ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുമ്പോള്‍ ദൈവം നിന്നെ ഒന്നാമതെത്തിച്ചു കൊള്ളും: ജസ്റ്റീസ് കുര്യന്‍ ജോസഫ്

ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുമ്പോള്‍ ദൈവം നി്‌ന്നെ ഒന്നാമതെത്തിച്ചുകൊള്ളുമെന്ന് ജ്‌സ്റ്റീസ് കുര്യന്‍ ജോസഫ്. വൈറലായി മാറിക്കഴിഞ്ഞ ഒരു വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ ജീവിതത്തില്‍ ലഭിച്ചിരിക്കുന്ന എല്ലാനന്മകള്‍ക്കും കാരണം ദൈവാനുഗ്രഹമാണെന്ന് അദ്ദേഹം വീഡിയോയില്‍ അനുസ്മരിക്കുന്നു,. ഒരു സാധാരണക്കാരനായിട്ടാണ് ജനിച്ചത്. സാധാരണ കുടുംബത്തിലാണ് വളര്‍ന്നത്. സാധാരണ സ്‌കൂളില്‍ മലയാളം മീഡിയത്തിലാണ് പഠിച്ചത്. എന്നിട്ടുംദൈവം തന്നെ വളര്‍ത്തി,ഉയര്‍ത്തി. താന്‍ ഒന്നു മാത്രമേ ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു, താന്‍ കാരണം നിനക്ക് നാണക്കേടുണ്ടാകരുത്.

സുപ്രീം കോടതിയിലെ മുന്‍ ന്യായാധിപനാണ് ജസ്റ്റീസ് കുര്യന്‍ ജോസഫ്. ഇന്ത്യാചരിത്രത്തിലെ ഏററവുംമികച്ച ന്യായാധിപന്മാരില്‍ ഒരാളും.2018 ലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്ന് അദ്ദേഹം വിരമിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.