കോവിഡ് കാലത്ത് ഗ്രാമീണര്‍ക്ക് ആശ്വാസമായി സിഎംഐ സിസ്‌റ്റേഴ്‌സ്

ചാച്ചാന: കോവിഡ് എല്ലാവരെയും പിടിമുറുക്കുമ്പോള്‍ ചികിത്സാസൗകര്യങ്ങള്‍ പോലും വേണ്ടവിധം ഇല്ലാത്ത ഒരു ഗ്രാമത്തിലെ ദരിദ്രര്‍ക്ക് ആശ്വാസമാകുകയാണ് സിഎംസി കന്യാസ്ത്രീകള്‍. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ചാച്ചാന എന്ന ഹൈന്ദവഗ്രാമത്തിലെ ജനങ്ങള്‍ക്കാണ് കര്‍മ്മലീത്ത കന്യാസ്ത്രീകള്‍ ആശ്വാസമായി മാറിയിരിക്കുന്നത്. മൂന്നു കന്യാസ്ത്രീകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു ക്ലീനിക്കാണ് ഇവിടെയുള്ളത്.

രാജ്‌ക്കോട്ട് സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ കീഴിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ജ്യോതി എന്നാണ് ഇവര്‍ ക്ലീനിക്കിന് പേരു നല്കിയിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ജനങ്ങളുടെ ജീവിതത്തില്‍ വെളിച്ചം നല്കുകയാണ് ഇവര്‍. അഞ്ചു കിടക്കകള്‍ മാത്രമുള്ള ക്ലിനിക്കാണ് ഇവരുടേത്. സിസ്റ്റര്‍ ലിസ്റ്റ് വടക്കേക്കര എന്ന 58 കാരിയാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. പനി, ചുമ, തൊണ്ട വേദന എന്നിങ്ങനെയുള്ള കോവിഡ് രോഗലക്ഷണങ്ങളോടെയാണ് ആളുകള്‍ വരുന്നത്.

ഞങ്ങളെ രക്ഷിക്കണം ഡോക്ടര്‍എന്നാണ് അവരുടെ നിലവിളി. പ്രദേശത്തെ മറ്റ് ഹോസ്പിറ്റലുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഒരു ഡോക്ടര്‍മാരും രോഗികളെ കാണാന്‍ ത്യയാറാകുന്നില്ല. സിസ്റ്റര്‍ ലിസറ്റ് പറഞ്ഞു. 1500 പേരാണ് ഈ ഗ്രാമത്തിലുളഅളത്. കോവിഡ് ഏറ്റവും രൂക്ഷമായ ഏപ്രില്‍ ഏഴു മുതല്‍ മെയ് ഏഴു വരെ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

ആരും സഹായിക്കാനില്ലാത്തവര്‍ക്ക് ക്രിസ്തുവിന്റെ സ്‌നേഹവും ശുശ്രൂഷയും പകര്‍ന്നുനല്കുകയാണ് ഈ കന്യാസ്ത്രീകള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.