കാണ്ടമാല്‍: ഒറീസയിലെ കാണ്ടമാലില്‍ നിന്നുള്ള ആദ്യ കത്തോലിക്കാ കന്യാസ്ത്രീ സിസ്റ്റര്‍ ഫ്‌ളോറെന്‍ഷ്യ ഡിഗലിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. അല്മായരും വൈദികരും കന്യാസ്ത്രീകളും ചടങ്ങില്‍പങ്കെടുത്തു.
ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി കോണ്‍ഗ്രിഗേഷന്‍ അംഗമാണ് സിസ്റ്റര്‍ ഫ്‌ളോറെന്‍ഷ്യ. 1970 ലാണ് സിസ്റ്റര്‍മഠത്തില്‍ ചേര്‍ന്നത്. രാജ്യത്ത് സമാധാനവും സന്തോഷവും ഐക്യവും സാഹോദര്യവും പുലരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മറുപടി പ്രസംഗത്തില്‍ സിസ്റ്റര്‍ വ്യക്തമാക്കി. 2007-2008 കാലത്ത് നടന്ന കാണ്ടമാല്‍ വര്‍ഗീയകലാപത്തിന് സാക്ഷിയാകേണ്ടിവന്ന സാഹചര്യവും സിസ്റ്റര്‍ ഓര്‍മ്മപുതുക്കി കലാപത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
ആസാം, ഹരിയാന, ജാര്‍ഖണ്ഡ്, മിസോറാം,നാഗാലാന്റ്, ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്,വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി കോണ്‍ഗ്രിഗേഷന്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്.