കക്കുകളി നാടകത്തില്‍ പങ്കില്ലെന്ന് കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണ

തൃശൂര്‍: വിവാദമായ കക്കുകളി നാടകത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണ. ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് ഈ നാടകം അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ നാടകത്തിന്റെ സ്‌ക്രിപ്റ്റിലോ അനുബന്ധചര്‍ച്ചകളിലോ താന്‍ പങ്കാളിയല്ലെന്നും ഇതുവരെ ആ നാടകം കണ്ടിട്ടില്ലെന്നുമാണ്കഥാകൃത്തിന്റെ വിശദീകരണം. ഈ കഥ നാടകമാക്കി അവതരിപ്പിച്ചപ്പോള്‍ സമൂഹത്തിലെ ഒരു വിഭാഗത്തിന് മുറിവുണ്ടായെങ്കില്‍ അതിന് മറുപടി പറയാന്‍ ആ നാടകമൊരുക്കിയവര്‍ക്ക് ബാധ്യതയുണ്ടെന്നും നൊറോണ പറയുന്നു.

എന്നാല്‍ ഈ നാടകത്തെ ഫ്രാന്‍സിസ് നൊറോണ അപലപിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ഒരു കൂട്ടരുടെ ചോദ്യം. നാടകത്തിന് വേണ്ടി വരുത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിക്കുവാന്‍ അദ്ദേഹം തയ്യാറാകാത്തതും എന്തുകൊണ്ട് ഒരിക്കല്‍ പോലും നാടകം കണ്ടില്ലെന്ന് കഥാകൃത്ത് പറയുന്നതും അപ്പടിവിശ്വസിക്കാന്‍ പലരും തയ്യാറാകുന്നില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.