കാണ്ടമാല്‍ ക്രൈസ്തവവിരുദ്ധ കലാപത്തിന് 12 വര്‍ഷം; 12 ദിവസത്തെ പ്രാര്‍ത്ഥനയുമായി ക്രൈസ്തവലോകം

കാണ്ടമാല്‍: കാണ്ടമാല്‍ കലാപത്തിന്റെ ദുരിത സ്മരണകള്‍ അയവിറക്കുന്ന വേളയില്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഇതോട് അനുബന്ധിച്ച് 12 ദിവസത്തെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. ഒാഗസ്റ്റ് 23 നാണ് ക്രൈസ്തവ വിരുദ്ധകലാപത്തിന്‌റെ പന്ത്രണ്ടാം വാര്‍ഷികം. ഇതോട് അനുബന്ധിച്ചാണ് ഓഗസ്റ്റ് 11 മുതല്‍ 23 വരെ യുള്ള പന്ത്രണ്ടു ദിവസത്തെ പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് കുടുംബങ്ങളിലും ദേവാലയങ്ങളിലും കമ്മ്യൂണിറ്റികളിലും പ്രാര്‍ത്ഥനകള്‍ നടക്കും.

2008 ലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കിയ കാണ്ടമാല്‍ കലാപം അരങ്ങേറിയത്. ഓരോ വ്യക്തിയും സന്യാസാംഗവും ഓരോ ക്രൈസ്തവ അംഗവും അന്ന് എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുമെന്ന് വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത ആന്റോ അക്കര പറയുന്നു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഒഡീസി, തമിഴ് ഭാഷകളിലാണ് പ്രാര്‍ത്ഥന തയ്യാറാക്കിയിരിക്കുന്നത്.

കുപ്രസിദ്ധമായ കാണ്ടമാല്‍ കലാപത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തോളം ആളുകള്‍ ഭവനരഹിതരായി മാറുകയും ചെയ്തു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള അന്വേഷണത്തില്‍ പ്രാര്‍ത്ഥനയാണ് ക്രൈസ്തവന്റെ ആയുധം. ആന്റോ അക്കര പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.