കാണ്ടമാല്‍ വാര്‍ഷികത്തിന് 14 വയസ്, സത്യത്തിനും നീതിക്കുംവേണ്ടി 14 ദിവസത്തെ പ്രാര്‍ത്ഥനകള്‍

ഭൂവനേശ്വര്‍: ലോകമനസ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞ കാണ്ടമാല്‍ ക്രൈസ്തവവിരുദ്ധ കലാപത്തിന് 14 വയസ്. ഇതോട് അനുബന്ധിച്ച് സത്യത്തിനും നീതിക്കും വേണ്ടി 14 ദിവസത്തെ പ്രാര്‍ത്ഥനായജ്ഞംസംഘടിപ്പിച്ചിരിക്കുന്നു.

81 കാരനായ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കാണ്ടമാല്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 2008 ഓഗസ്റ്റ്23 നായിരുന്നു പ്രസ്തുതസംഭവം. ഇതിന് പിന്നില്‍ ക്രൈസ്തവരാണെന്നാരോപിച്ചായിരുന്നു കലാപം ആരംഭിച്ചത്. തുടര്‍ന്ന് ക്രൈസ്തവവേട്ടയാടലിന്റെ കഥകളാണ് പുറത്തുവന്നത്.

100 ക്രൈസ്തവര്‍ രക്തസാക്ഷികളായി. ആയിരക്കണക്കിനാളുകള്‍ ജീവരക്ഷാര്‍ത്ഥം വനത്തിലേക്ക് ഓടിരക്ഷപ്പെട്ടു.മൂന്നൂറ് ദേവാലയങ്ങളും ആറായിരത്തോളം വീടുകളും ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ഭവനരഹിതരായവരുടെ എണ്ണംഅരലക്ഷത്തിലേറെ വരും. ഏഴ് ക്രൈസ്തവര്‍ ഇപ്പോഴും കൊലപാതകവുമായി ബന്ധപ്പെട്ട്ജയില്ശിക്ഷഅനുഭവിക്കുകയാണ്.അവരുടെ മോചനത്തിനായുള്ള പ്രചരണപരിപാടികളും നടക്കുന്നുണ്ട് ഇവര്‍ക്ക് നീതി ലഭ്യമാക്കുക എന്നതാണ് പ്രാര്‍ത്ഥനയുടെ ലക്ഷ്യം.

ഇംഗ്ലീഷ്,ഹിന്ദി, ഒഡിയ,മലയാളം,തമിഴ് ഭാഷകളിലായിട്ടാണ്പ്രാര്‍ത്ഥനകള്‍ രചിച്ചിരിക്കുന്നത്. ആന്റോ അക്കരയാണ് പ്രാര്‍ത്ഥനാവാരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാണ്ടമാല്‍ കലാപത്തിന്റെസത്യാവസ്ഥ പുറംലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകനാണ് ആന്റോ അക്കരെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.