കോവിഡ് 19 : സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായി കാഞ്ഞിരപ്പള്ളി രൂപതയുടെ യുവനിര സജ്ജം


കാഞ്ഞിരപ്പള്ളി: കോവിഡ് 19 മൂലം മരണമടയുന്നവരുടെ മൃതസംസ്‌കാരത്തിനും കോവിഡ് രോഗികളുടെ അജപാലനശൂശ്രഷയ്ക്കുമായി കോവിഡ് 19 സ്‌പെഷ്യല്‍
ടാസ്‌ക് ഫോഴ്‌സ് എന്ന പേരില്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ രൂപികരിച്ച സന്നദ്ധ സംഘത്തിന്റെ
പരിശീലന പരിപാടി പൂര്‍ത്തിയായി.

കോവിഡ് വ്യാപനം ദ്രുതഗതിയിലായ സാഹച
ര്യത്തില്‍ യുവവൈദികരും സന്നദ്ധരായ യുവജനങ്ങളുമുള്‍പ്പെടുന്ന സംഘത്തിന് കോട്ടയം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നിര്‍ദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി താലൂക്ക് ആശൂപത്രിയിലെ ഡോ. ജേക്കബ് സിറില്‍ മലയില്‍, മനില പി.എസ്,
ആശ ബി നായര്‍ എന്നിവര്‍ പരിശീലനം നല്‍കി.

കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള
പരീശിലന പരിപാടിക്കു രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കലിന്റെ നേതൃത്വത്തില്‍ നിശ്ചിതയെണ്ണം സന്നദ്ധ പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

രൂപതയിലെഇടവകകളില്‍ സേവനം എത്തിക്കുന്നതിനായി രൂപത യൂവദീപ്തി – എസ്. എം .വൈ. എം
ന്റെ ആഭുമുഖ്യത്തില്‍ രൂപികരിച്ചിരിക്കുന്ന ഈ സംഘത്തിന് രൂപതാ ഡയറക്ടര്‍ ഫാ.വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, രൂപതാ പ്രസിഡന്റ് ആല്‍ബിന്‍ തടത്തേല്‍ എന്നിവരാണ്
നേതൃത്വം നല്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ ആരംഭനാളുകളില്‍ എസ്. എം .വൈ. എം ന്റെ
നേതൃത്വത്തില്‍ നല്ല സമറായന്‍ കണ്‍ട്രോള്‍ റൂം എന്ന പേരില്‍ രൂപികരിച്ചിരിന്ന സന്നദ്ധസംഘം
ലോക് ഡൗണ്‍ നാളുകളില്‍ തന്നെ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു.

ഇതിനോടകം തന്നെ അടിയന്തര സാഹചര്യങ്ങളില്‍ വിവധ തരത്തിലുള്ള സഹായം എത്തിക്കുന്നതിന്
ഈ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ വിവധ ഇടവകകളില്‍ 150 ഓളം സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന സംഘം ഇനി
കോവിഡ് 19 സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പേരിലാവും സഹായമെത്തിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.