പരിശുദ്ധ കന്യാമറിയത്തിന്റെയും അപ്പസ്‌തോലന്മാരുടെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ട് അമേരിക്കന്‍ റാപ്പ് സംഗീതജ്ഞന്‍ കാനെ വെസ്റ്റ്

റാപ്പ് സംഗീത ലോകത്ത് ഏറെ പ്രശസ്തനാണ് കാനെ വെസ്റ്റ്. നല്ലൊരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് ഇ്‌ദ്ദേഹം. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആരാധകരെ മുഴുവന്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് ചില ക്രിസ്ത്യന്‍ ഐക്കണുകള്‍ ട്വീറ്റ് ചെയ്തത്.

പരിശുദ്ധ മാതാവിന്റെയും അപ്പസ്‌തോലന്മാരുടെയും ഉള്‍പ്പടെയുള്ള ക്രൈസ്തവ ഐക്കണുകളാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അതിനുള്ള വിശദീകരണം നല്കിയിട്ടുമില്ല. മോശ പത്തുപ്രമാണങ്ങളുമായി നില്ക്കുന്നതാണ് ആദ്യത്തെ പോസ്റ്റ്. മിഖായേല്‍ മാലാഖയുടെയും അപ്പസ്‌തോലന്മാരുടെയും ഉള്‍പ്പടെയുള്ള മറ്റ് ഐക്കണുകളും ട്വീറ്റ് ചെയ്തിട്ടുണ്ട്.

31 മില്യന്‍ ഫോളവേഴ്‌സാണ് ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. ട്വീറ്റ് ചെയ്തതിന്റെ കാരണം വ്യക്തമല്ലെങ്കിലും മില്യന്‍ കണക്കിന് ഫോളവേഴ്‌സിലേക്ക് ക്രിസ്തീയ ഐക്കണുകള്‍ എത്തിച്ചേര്‍ന്നതിനെ വലിയൊരു കാര്യമായിട്ടു തന്നെയാണ് വിശ്വാസികള്‍ വിലയിരുത്തുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.