കസഖ്സ്ഥാന്‍: തദ്ദേശവാസികളായ അമ്മയുടെയും മകന്റെയും രൂപത്തിലുള്ള പരിശുദ്ധ അമ്മയുടെയും ഉണ്ണീശോയുടെയും ഐക്കണ്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ചു. മൂന്നുദിവസം നീണ്ട കസഖ്സ്ഥാന്‍ പര്യടനത്തിലായിരുന്നു ഐക്കണ്‍ ആശീര്‍വാദം.നിത്യസഹായമാതാവിന്റെ കത്തീഡ്രലിലായിരുന്നു ഐക്കണ്‍ വെഞ്ചിരിപ്പ്. മെത്രാന്മാര്‍,വൈദികര്‍, ഡീക്കന്മാര്‍,സെമിനാരിക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദോസ്‌ബോള്‍ കാസൈമോവ് ആണ് ആര്‍ട്ടിസ്റ്റ്. അമ്മമാരോടുള്ള ആദരവിന്റെ സൂചകമായും സംസ്‌കാരത്തോടുള്ള സ്‌നേഹത്തിന്റെ ഭാഗമായുമാണ് ഇങ്ങനെയൊരു ചിത്രം രചിക്കാന്‍ കാരണമായതെന്ന് അദ്ദേഹം അറിയിച്ചു.
മുസ്ലീം ഭൂരിപക്ഷരാജ്യമാണ് കസഖ്സ്ഥാന്‍. രാജ്യത്തെ ആകെയുള്ള കത്തോലിക്കരുടെ എണ്ണം 250,000 വരും, ലാറ്റിന്‍ ആരാധനക്രമമാണ് ഇവര്‍ പിന്തുടരുന്നത്. 2001 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.
13 മുതല്‍ 15 വരെ തീയതികളിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കസഖ്്സ്ഥാന്‍ സന്ദര്‍ശനം. പാരമ്പര്യമതങ്ങളുടെ ലോകസമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു പാപ്പ എത്തിച്ചേര്‍ന്നത്.