കെസിബിസി ജാഗ്രത കമ്മീഷന് പുതിയ സാരഥികള്‍

കൊച്ചി: കേരള കത്തോലിക്കാ സഭയുടെ ജാഗ്രതയുടെ മുഖമായ കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷന്‍ ചെയര്‍മാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷന്‍ ചെയര്‍മാനായിരുന്ന ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കോട്ടപ്പുറം രൂപതാധ്യക്ഷന്‍ റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ CMI കമ്മീഷന്‍ സെക്രട്ടറി സ്ഥാനത്ത് തുടരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.