കര്‍ഷകര്‍ക്കും തീരദേശവാസികള്‍ക്കും ദളിതര്‍ക്കും നീതി ഉറപ്പാക്കണം: കെസിബിസി

കോട്ടയം: കര്‍ഷകര്‍ക്കും തീരദേശവാസികള്‍ക്കും ദളിതര്‍ക്കും നീതി ഉറപ്പുവരുത്തണമെന്ന് കെസിബിസി. ബഫര്‍ സോണ്‍ പുനനിര്‍ണ്ണയം നടത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു. പ്രത്യേക സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കടലാക്രമണങ്ങള്‍, തീരശോഷണം എന്നിവ മൂലം അപകടാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷിത വാസസ്ഥലമൊരുക്കാന്‍ നടപടികള്‍ ഉണ്ടാവണം. കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ശാശ്വതപരിഹാരം ഒരുക്കപ്പെടണം.

സര്‍ക്കാര്‍ തുടങ്ങിവച്ച ചെല്ലാനം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ദളിത് ക്രൈസ്തവര്‍ നേരിടുന്ന കടുത്ത വിവേചനം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ഇടപെടലുകള്‍ നടത്തണം. മറ്റുള്ള പട്ടികജാതി വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്കും ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ദളിത് ക്രൈസ്തവ സംവരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്കാന്‍ തയ്യാറാകണം. കെസിബിസി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.