കോവിഡ്; മദ്യവിപണന മേഖലയ്ക്ക് വലിയ നന്മയായി രൂപപ്പെട്ടുവെന്ന് കെസിബിസി

കൊച്ചി: കോവിഡും ലോക്ക് ഡൗണും സമൂഹജീവിതത്തെ സാരമായി ബാധിച്ചപ്പോഴും മദ്യവിപണന മേഖലയെ സംബന്ധിച്ച് അത് വലിയൊരു നന്മയായി രൂപപ്പെട്ടുവെന്ന് കെസിബിസിയുടെ നിരീക്ഷണം.

മനുഷ്യജീവനും ആരോഗ്യത്തിനും കുടുംബസമാധാനത്തിനും സാമ്പത്തികഭദ്രതയ്ക്കും അത് വഴിതെളിച്ചു. ഗവണ്‍മെന്റിന്റെയും സാമൂഹ്യസന്നദ്ധ സംഘടനകളുടെയും സമയബന്ധിതമായ ഇടപെടല്‍ മൂലം മദ്യാസക്തിയിലെ ഇക്കാലയളവില്‍ ചികിത്സയിലൂടെയും കൗണ്‍സലിംങിലൂടെയും ഫലപ്രദമായി നേരിടാനായി. ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളില്‍ നടന്ന ഏതാനും ആത്മഹത്യകളെ മാറ്റിനിര്‍ത്തിയാല്‍ അധികാരികള്‍ ഭയപ്പെട്ടതുപോലെ ആത്മഹത്യാനിരക്കുകള്‍ ഉയര്‍ന്നില്ല. മദ്യപാനം മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ വളരെ കുറഞ്ഞു.

വാഹനാപകടങ്ങള്‍, കുടുംബകലഹങ്ങള്‍, കൊലപാതകങ്ങള്‍, വിവിധ രോഗങ്ങള്‍ ഇവയ്‌ക്കെല്ലാം വലിയ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. മദ്യനിരോധനം സമൂഹത്തിന് അനിവാര്യമാണെന്ന തിരിച്ചറിവാണ് ലോക്ക് ഡൗണ്‍ ഉണ്ടാക്കിയിരിക്കുന്നത്. കെസിബിസി പ്രസ്താവനയില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.