ഓഗസ്റ്റ് 10 ജീവന്റെ സംരക്ഷണ ദിനം

കൊച്ചി: കേരള കത്തോലിക്കാസഭ ഓഗസ്റ്റ് 10 ജീവന്റെ സംരക്ഷണദിനമായി ആചരിക്കും. ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം എന്നതാണ് ഈ ദിനാചരണത്തിന്റെ ആപ്തവാക്യം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമം രാജ്യത്ത് നടപ്പിലാക്കിയതിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു ദിനാചരണം.

കേരളത്തിലെ 13 രൂപതകളിലെയും കുടുംബപ്രേഷിതവിഭാഗമാണ് പ്രോലൈഫ് സമിതികളുടെ സഹകരണത്തോടെ ജീവന്റെ സംരക്ഷണദിനം ആചരിക്കുന്നത്. ബിഷപ് ഡോ പോള്‍ ആന്റണി മുല്ലശ്ശേരി, ബിഷപ് ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയക്കല്‍, ഫാ. ജേക്കബ് പാലക്കാപ്പിള്ളി, പോള്‍സണ്‍ സിമതി,സാബു ജോസ്, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ് എഫ് സേവ്യര്‍ തുടങ്ങിയവര്‍ ദിനാചരണത്തിന് നേതൃത്വം നല്കും.

വലിയ കുടുംബങ്ങളെ ആദരിക്കുന്ന ജീവസമൃദ്ധി പ്രോഗ്രാം, പ്രോലൈഫ് വെബിനാറുകള്‍, ജീവസമൃദ്ധി എന്ന പേരില്‍ മ്യൂസിക്കല്‍ ആല്‍ബം എന്നിവയെല്ലാം ഇതോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.