രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സഭയെ ഉപയോഗിക്കുന്നത് അപലപനീയം: കെസിബിസി

കൊച്ചി: കെസിബിസിയുടെ ഔദ്യോഗിക മുദ്ര വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടെന്നും അത് തികച്ചും അപലപനീയമാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിളളി.

രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ലക്ഷ്യത്തിന് വേണ്ടി സഭയുടെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അനാവശ്യമായ വര്‍ഗ്ഗീയ പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ നടക്കുന്ന ശ്രമങ്ങളെ സഭ തള്ളിപ്പറയുന്നു. കേരള സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചയ്ക്കും സൗഹാര്‍ദ്ദത്തിനും മതനിരപേക്ഷതയ്ക്കുമാണ് കെസിബിസി നിലപാടെടുക്കുന്നത്. അത്തരം കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കാനുള്ള സംവിധാനങ്ങള്‍ സഭയ്ക്കുണ്ട്.

ഇത്തരത്തില്‍ പോസ്റ്റര്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും ഭൂഷണമല്ല. തീവ്രവാദം ഏതു തരത്തിലായാലും അത് നമ്മുടെ നാടിനാപത്താണെന്നാണ് സഭ വിശ്വസിക്കുന്നത്. വിഭാഗീയതക്ക് അതീതമായി നാടിന്റെ നന്മയ്ക്കും മാനവികതയ്ക്കുമായിട്ടാണ് കെസിബിസി എന്നും നിലകൊണ്ടിട്ടുള്ളത്. ഫാ. പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.

ഖലീഫാ ഭരണത്തിലേക്കുളഅള കോണിപ്പടികളാകാന്‍ ഇനി ഞങ്ങളില്ല എന്നെഴുതിയ പോസ്റ്ററില്‍ കെസിബിസിയുടെ ഔദ്യോഗികമുദ്ര ഉപയോഗിച്ച് നോബിള്‍ മാത്യു എന്ന വ്യക്തി പ്രചരിപ്പിച്ച കുറിപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് കെസിബിസി ഈ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.