വര്‍ഗ്ഗീയതയ്‌ക്കെതിരെ സമാധാനകൂട്ടായ്മയുമായി കെസിവൈഎം

ആലപ്പുഴ: രാജ്യത്തെ തകര്‍ക്കുന്ന വര്‍ഗ്ഗീയതയ്‌ക്കെതിരെ മതേതരത്വത്തിന്റെ മുഖമാകാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വത്തെ ഓര്‍മ്മിപ്പി്ച്ചുകൊണ്ട് കെസിവൈഎം സമാധാനകൂട്ടായ്മയും ദീപംതെളിക്കലും നടത്തി. ആലപ്പുഴ ബീച്ചിലായിരുന്നു പരിപാടി. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിയില്‍ ഉയര്‍ന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളില്‍ പ്രതിഷേധിച്ചാണ് കെസിവൈഎം സമാധാനകൂട്ടായ്മ സംഘടിപ്പിച്ചത്. പിഞ്ചുമനസ്സുകളില്‍പോലും വര്‍ഗ്ഗീയവിഷംകുത്തിവയ്ക്കുന്ന തീവ്രവാദശ്രമങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് സമ്മേളനംആവശ്യപ്പെട്ടു. ലോകസമാധാനത്തിന് വേണ്ടി മതേതരമൂല്യം ഉയര്‍ത്തിപിടിക്കുന്നതിന് വേണ്ടി യുവജനങ്ങള്‍ സമാധാന ദീപം തെളിയിച്ചു പ്രാര്‍ത്ഥിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.