പാലായില്‍ ഇന്ന് കെസി വൈഎം സമാധാന സന്ദേശ റാലി

പാലാ: ഇന്ന് വൈകുന്നേരം 5.30 ന് പാലാ ടൗണ്ില്‍ സമാധാന സന്ദേശറാലിയും സമാധാന സദസും നടത്തുന്നു. എസ് എംവൈഎം- കെസിവൈഎം പാലാരൂപതയാണ് ഇതിന് നേതൃത്വം നല്കുന്നത്.

ലോകത്ത് വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. പന്തക്കുസ്താ തിരുനാളില്‍ നൈജീരിയായിലെ ദൈവാലയത്തില്‍ നടന്ന കൂട്ടക്കുരുതിയെയും ഭീകരപ്രവര്‍ത്തനത്തെയും റാലിപ്രത്യേകമായി സംബോധന ചെയ്യും.

പാലാരൂപത വികാരി ജനറല്‍ റവ.ഡോ സെബാസ്റ്റിയന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.