കെസിവൈഎം ന്റെ പേരില്‍ വ്യാജപ്രചരണങ്ങള്‍; നിയമപരമായ നടപടിയുമായി കെസിവൈഎം

കൊച്ചി: ക്രിസ്ത്യന്‍ സംഘടനകള്‍ എന്ന വ്യാജേന വിഭാഗീയത പരത്തുന്ന ചില സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെ കെസിവൈഎം ന്റെ പേരില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കെസിവൈഎം സംസ്ഥാന സമിതി. ക്രിസ്ത്യന്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി എന്ന പേരില്‍ രൂപീകരിച്ചിരിക്കുന്ന കമ്മറ്റിക്ക് കെസിവൈഎമ്മുമായി യാതൊരു ബന്ധവുമില്ല. ഇത്തരം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രതിനിധികളെ അയച്ചിട്ടില്ല എന്ന് 32 രൂപതകളും രേഖാമൂലം സംസ്ഥാന സിന്‍ഡിക്കേറ്റിനെ അറിയിച്ചു.

കെസിവൈ എമ്മിന്റെ പേരില്‍ ക്ലബ് ഹൗസ് പ്ലാറ്റ് ഫോമില്‍ വിദ്വേഷജനകമായ ചര്‍ച്ച കഴിഞ്ഞദിവസം നടന്നിരുന്നു. അതിന്റെ മോഡറേറ്റര്‍മാരായിരുന്നവര്‍ കെസിവൈഎമ്മുമായി ബന്ധമില്ലാത്തവരാണെന്ന് ഇതുസംബന്ധിച്ചു നടന്ന യോഗം അറിയിച്ചു. അതിനാല്‍ ഇത്തരം ചര്‍ച്ചകളും വ്യാജപ്രൊഫൈലുകളില്‍ നിന്നു വരുന്ന സന്ദേശങ്ങളും ജാഗ്രതയോടെ കൈകാര്യം ചെയ്യണം.

കെസിവൈഎമ്മിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.