മാര്‍പാപ്പയുടെ നടപടിയെ ചോദ്യം ചെയ്യുന്നത് ഗുരുതരമായ അച്ചടക്കലംഘനം: സീറോ മലബാര്‍ സഭ

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയും പൗരസ്ത്യസഭകള്‍ക്കായുളള കാര്യാലയവുംസ്വീകരിച്ച നടപടിയെ ചോദ്യംചെയ്തുകൊണ്ടും സഭാസിനഡിന്റെ അധികാരത്തെ നിരാകരിച്ചുകൊണ്ടും സമ്മേളനം സംഘടിപ്പിക്കുന്നവരും പ്രസ്താവനകളിലൂടെ സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരും സഭയിലെ അച്ചടക്കം തകര്‍ക്കുന്നവരും ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തുന്നതെന്ന് സീറോ മലബാര്‍ സഭ. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയായില്‍ നിന്നുള്ളവിശദീകരണക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ സ്ഥലവില്പന കാനോനികസമിതികളുടെ അംഗീകാരത്തോടെയുംസുതാര്യമായുംനിയമാനുസൃതമായുമാണ് നടന്നതെന്നും മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ചാന്‍സലര്‍ ഫാ.വിന്‌സെന്‌റ് ചെറുവത്തൂര്‍ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

സ്ഥലം വില്പനയുമായി ബന്ധപ്പെട്ട് തല്പരകക്ഷികല്‍ ഫയല്‍ ചെയ്ത ഒരു കേസില്‍ മാര് ആലഞ്ചേരിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്ക്കുന്നവയല്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കര്‍ദിനാളിനെതിരെ കോടതിയില്‍ ഫയല്‍ ചെയ്ത മറ്റൊരു കേസില്‍ സുപ്രീം കോടതിയില്‍ കേരളസര്‍ക്കാര്‍ ന്‌ല്കിയ സത്യവാങ്മൂലം ഈ ്അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. റോമില്‍ നടന്ന ചര്‍ച്ചകളുടെയും കരിയില്‍പിതാവും കൂടെയുണ്ടായിരുന്നവരും സ്വീകരിച്ച നിലപാടുകളുടെയും ഫലമാണ് പിന്നീട് സംഭവിച്ചത്.വൈദികരുടെ നിര്‍ബന്ധത്തിന് വഴങ്ങി കരിയില്‍ പിതാവ് പ്രവര്‍ത്തിച്ചത് മാര്‍പാപ്പയുടെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ക്കെതിരായിട്ടാണ്. ഇത് ഗൗരവകരമായ അച്ചടക്കലംഘനമായി വത്തിക്കാന്‍ കണക്കാക്കിയെന്ന് കരുതണം. തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്ത തീരുമാനപ്രകാരമാണ് മാര്‍പാപ്പയുടെ പ്രതിനിധിയായ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോആര്‍ച്ച് ബിഷപ് ലെയോപോള്‍ദോ ജിറേല്ലി കരിയില്‍ പിതാവിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതും ഒരാഴ്ചയ്ക്ക് ശേഷം എറണാകുളം അതിമെത്രാസന മന്ദിരത്തിലെത്തിപിതാവിനെ വീണ്ടും വ്യക്തിപരമായി കണ്ടതും. തുടര്‍ന്നാണ് മാര്‍ കരിയില്‍ നല്കിയ രാജി മാര്‍പാപ്പ സ്വീകരിച്ചതും ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രുസ്താഴത്തിനെ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതും.

കത്തോലിക്കാസഭയുടെ ഭരണസംവിധാനങ്ങള്‍ മനസ്സിലാകുന്നവര്‍ക്കും കത്തോലിക്കാസഭയില്‍ അച്ചടക്കത്തിനും അനുസരണത്തിനും വിധേയത്വത്തിനും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും സഭാനിയമനുസരിച്ച് സ്വീകരിക്കുന്ന നപടികളെക്കുറിച്ച് അറിവുളളവര്‍ക്കും കരിയില്‍ പിതാവ് രാജിവയ്‌ക്കേണ്ടതിന്റെ കാരണം പ്രത്യേകിച്ച് ആലോചിച്ച് കണ്ടുപിടിക്കേണ്ടതില്ലെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.