ആതുരശുശ്രൂഷയില്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ എക്കാലത്തും മാതൃക: കെ. കെ ശൈലജ

കൊച്ചി: ആതുരശുശ്രൂഷയില്‍ എക്കാലത്തും കത്തോലിക്കാസഭാസ്ഥാപനങ്ങള്‍ മാതൃകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ കത്തോലിക്കാസഭ നല്കിവരുന്ന സഹായവും പിന്തുണയും നിസ്തുലമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. പിഒസിയില്‍ സംഘടിപ്പിച്ച കെസിബിസി ദ്വിദിന പഠനശിബിരത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സ്വകാര്യമേഖലയില്‍ നിന്നുള്ള ചില സ്ഥാപനങ്ങള്‍ സര്‍ക്കാരിനോട് പലതും ആവശ്യപ്പെടുമ്പോള്‍ കത്തോലിക്കാ ആശുപത്രികളെ മാതൃകയാക്കണമെന്നാണ് താന്‍ പറയാറുള്ളതെന്നും മന്ത്രി പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.