നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

കണക്ടികട്: നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കല്‍ മക് ഗീവനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഒകോബര്‍ 31 ന് ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്കിടയിലായിരുന്നു പദപ്രഖ്യാപനം. ഇതോടെ ഫാ. മൈക്കല്‍ മക് ഗീവനി വാഴ്ത്തപ്പെട്ട മൈക്കല്‍ മക്ഗീവനി എന്ന് അറിയപ്പെടും.

ഓഗസ്റ്റ് 13 നാണ് തിരുനാള്‍ ആചരിക്കുന്നത്. ന്യൂവാര്‍ക്ക് കര്‍ദിനാള്‍ ജോസഫ് ടോബിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. തന്റെ അജഗണത്തെ ഏറെ സ്‌നേഹിക്കുകയും സമൂഹമായി അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു വാഴ്ത്തപ്പെട്ട മൈക്കലെന്ന് കര്‍ദിനാള്‍ ജോസഫ് പറഞ്ഞു. ബോസ്റ്റണ്‍ കര്‍ദിനാള്‍ സീന്‍ ഒ മാലിയും ന്യൂയോര്‍ക്ക് കര്‍ദിനാള്‍ തിമോത്തി ഡോളനും തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായിരുന്നു.

1852 ഓഗസ്റ്റ് 12 ന് ജനിച്ച വാഴ്ത്തപ്പെട്ട മൈക്കല്‍ 1890 ഓഗസ്റ്റ് 14 നാണ് മരണമടഞ്ഞത്. അതുകൊണ്ട് രണ്ടുദിവസങ്ങള്‍ക്കുമിടയിലെ 13 ാം തീയതി തിരുനാള്‍ ദിനമായി തിരഞ്ഞെടുത്തത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.