നൈറ്റ്‌സ് ഓഫ് കൊളംബസ് 1500 അള്‍ട്രാസൗണ്ട് മെഷിനുകള്‍ വിതരണം ചെയ്തു

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രെഗ്നന്‍സി സെന്ററിന് നൈറ്റ്‌സ് ഓഫ് കൊളംബസ് 1500 അള്‍ട്രാസൗണ്ട് മെഷിനുകള്‍ സംഭാവന ചെയ്തു. ചാരിറ്റി പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാസാഹോദര്യസംഘടനയാണ് നൈറ്റ്‌സ് ഓഫ് കൊളംബസ്. ലോകമെങ്ങുമായി 2 മില്യന്‍ അംഗങ്ങളുള്ള സംഘടനയാണ് ഇത്.

2009 മുതല്ക്കാണ് നൈറ്റ്‌സ് ഓഫ് കൊളംബസ് ഇത്തരത്തിലുള്ള സംഭാവനകള്‍ ആരംഭിച്ചത്. ഇതിനകം 50 സ്റ്റേറ്റുകള്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. വാഴ്ത്തപ്പെട്ട മൈക്കല്‍ മക്ഗീവനിയാണ് ഈ സംഘടന സ്ഥാപിച്ചത്. 2020 ഒക്ടോബറിലാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തിയത്. നിരവധിയായ പ്രോലൈഫ് പ്രവര്‍ത്തനങ്ങളിലൂടെ നൈറ്റ്‌സ് ഓഫ് കൊളംബസ് സവിശേഷമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.