നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന് മുന്നോടിയായി നൊവേന ആരംഭിച്ചു

കണക്ടികട്: നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കല്‍ മഗിവനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നൊവേന പ്രാര്‍ത്ഥന ഇന്നലെ മുതല്‍ ആരംഭിച്ചു. ഒക്ടോബര്‍ 30 ന് നൊവേന സമാപിക്കും. ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് ജോസഫ് കത്തീഡ്രലില്‍ ഒക്ടോബര്‍ 31 ന് ആണ് ഫാ. മൈക്കലിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്.

1882 ലാണ് നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപിതമായത്. ലോകത്തിലെ ഏറ്റവും വലിയ സാഹോദര്യ സേവന സംഘടനയാണ് നൈറ്റ്‌സ് ഓഫ് കൊളംബസ്. രണ്ടു മില്യന്‍ അംഗങ്ങള്‍ ഇതിലുണ്ട്. നിലവില്‍ നൈറ്റ്‌സ് ഓഫ് കൊളംബസിലെ ആറ് അംഗങ്ങള്‍ വിശുദ്ധരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.