നൈറ്റ്‌സ് ഓഫ് കൊളംബസ് കഴിഞ്ഞവര്‍ഷം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചത് 185 മില്യന്‍ ഡോളര്‍

മിന്നെപോളീസ്: കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞവര്‍ഷം നൈറ്റ്‌സ്ഓഫ് കൊളംബസ് ചെലവഴിച്ചത് 185 മില്യന്‍ ഡോളര്‍. വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സുപ്രീം നൈറ്റ് കാള്‍ ആന്‍ഡേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.

2017 നും 2018 നും ഇടയിലുള്ള പന്ത്രണ്ട് മാസങ്ങളില്‍ ഐഎസ് വംശഹത്യ നേരിട്ട, അതിജീവിച്ച ക്രൈസ്തവരെ സഹായിക്കാനായി നീക്കിവച്ചത് 2 മില്യന്‍ ഡോളറായിരുന്നു. ഇറാക്കിലെ പല നഗരങ്ങളും വീടുകളും അവര്‍ പുനരുദ്ധരിക്കുകയും ജനങ്ങളുടെ ഭാവിജീവിതം സുരക്ഷിതമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു.

1.9 മില്യന്‍ അംഗങ്ങളുള്ള ലോകമെങ്ങും 16,000 കൗണ്‍സിലുകളുമുള്ള ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ് നൈറ്റ്‌സ് ഓഫ് കൊളംബസ്. 1882 ല്‍ ഫാ. മൈക്കല്‍ മഗ് ഗിവെനിയാണ് ഇത് സ്ഥാപിച്ചത്. കാരുണ്യം, ഐക്യം, സാഹോദര്യം, രാജ്യസ്‌നേഹം എന്നിങ്ങനെയുള്ള നാലു തൂണുകളാണ് ഈ സംഘടനയെ താങ്ങിനിര്‍ത്തുന്നത്.

ഇന്നലൈ ആരംഭിച്ച വാര്‍ഷിക സമ്മേളനം നാളെ സമാപിക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍വന്നുചേരുന്ന സമ്മേളനത്തില്‍ മെത്രാന്മാരുംപങ്കെടുക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.