സ്വര്‍ഗ്ഗാരോഹണം; നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സ്വര്‍ഗ്ഗാരോഹണതിരുനാളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രധാനമായും തിരുവചനം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പസ്‌തോലപ്രവര്‍ത്തനം 1:9-11 ലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈസ്റ്ററിന് നാല്പത് ദിവസങ്ങള്‍ക്ക് ശേഷവും പെന്തക്കുസ്തായ്ക്ക് ഒമ്പതു ദിവസങ്ങള്‍ക്ക് മുമ്പുമാണ് ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തത്.. ക്രൈസ്തവരുടെ ഏക ലക്ഷ്യം സ്വര്‍ഗ്ഗപ്രാപ്തിയാണെന്നും ക്രിസ്തു രണ്ടാമതൊരിക്കല്‍കൂടി വരുമെന്നും ഈ സംഭവം പറഞ്ഞുതരുന്നു.

ഈശോ പിതാവിന്റെ അടുക്കലേക്ക് തന്നെ പോയെന്നും പിതാവിന്റെ വലതുഭാഗത്താണ് അവിടുത്തെ സ്ഥാനമെന്നും സ്വര്‍ഗ്ഗാരോഹണതിരുനാള്‍ നമുക്ക് പറഞ്ഞുതരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.