ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണമടഞ്ഞ കോബി ബ്രയന്റിന്റെ വിശ്വാസജീവിതം


ലോസ് ഏഞ്ചല്‍സ്: ലോകമെങ്ങുമുളള ബാസ്‌ക്കറ്റ് ബോള്‍ പ്രേമികളെ കണ്ണീരീലാഴ്ത്തിക്കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ കോബി ബ്രയന്റ് ജീവിതമാകുന്ന കളിക്കളം വിട്ടത്.

ഞായറാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് അദ്ദേഹം മരണമടഞ്ഞത്. പതിമൂന്നുവയസുകാരി മകള്‍ ജിയന്നയും ദുരന്തത്തില്‍പെട്ടു. നാലു മക്കളുടെ പിതാവായ കോബി കത്തോലിക്കാ വിശ്വാസിയായിരുന്നു. തന്റെ ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടാന്‍ തനിക്ക കരുത്തായി മാറിയത് കത്തോലിക്കാവിശ്വാസമായിരുന്നുവെന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

അദ്ദേഹവും ഭാര്യയും കാലിഫോര്‍ണിയായിലെ ഓറഞ്ച് കൗണ്ടി ഇടവകക്കാരായിരുന്നു. നിത്യവും ഇടവകയുമായി ബന്ധപ്പെട്ടായിരുന്നു ജീവിച്ചിരുന്നതും. വിവാഹജീവിതത്തില്‍ ചില പ്രശ്‌നങ്ങളും ലൈംഗികആരോപണങ്ങളും അദ്ദേഹം നേരിടുകയും ചെയ്തിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.