നാളെ കൊല്‍ക്കൊത്ത അതിരൂപതയിലെ ദേവാലയങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും

കൊല്‍ക്കൊത്ത: കൊല്‍ക്കൊത്ത അതിരൂപതയിലെ ദേവാലയങ്ങളില്‍ നാളെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഭരണഘടനയുടെ ആമുഖം വായിക്കും. അതിരൂപതാധ്യക്ഷന്‍ തോമസ് ഡിസൂസ ഇത് സംബന്ധിച്ച് 65 ഇടവകകളിലേക്കും സര്‍ക്കുലര്‍ അയച്ചു.

പള്ളിക്കുള്ളില്‍ വച്ചു വേണോ പുറത്തുവേണോ വായന എന്ന് തീരുമാനിക്കാന്‍ ഇടവകവികാരിമാര്‍ക്ക് അധികാരമുണ്ടായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണഘടനയെക്കുറിച്ച് പൗരന്മാര്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട് എന്നതാണ് തന്റെ വിശ്വാസമെന്നും ഭരണഘടനയെ പ്രതി ദൈവത്തിന് നന്ദി പറയുന്നുവെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

1950 ജനുവരി 26 നാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.