ഇടയലേഖനം ഇറക്കിയത് ശരിയാണോയെന്ന് ആലോചിക്കണമെന്ന് മുഖ്യമന്ത്രി

കൊല്ലം: സര്‍ക്കാരിനെതിരെ ഇടയലേഖനം പുറപ്പെടുവിച്ച കൊല്ലം രൂപതയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വയം ബോധ്യപ്പെട്ട കാര്യങ്ങളല്ല പകരം പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമര്‍ശനങ്ങളും ഉന്നയിക്കുന്നത്. ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇടയലേഖനത്തെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപക്വവും അല്‍പ്പത്തരവുമാമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ഇതിനോട് പ്രതികരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.