കൊറോണ വൈറസ് : ഫെബ്രുവരി ഒമ്പതിന് കേരളസഭയില്‍ പ്രാര്‍ത്ഥനാദിനം


കൊച്ചി: കൊറോണ വൈറസ് ബാധമൂലം ദുരിതമനുഭവിക്കുന്നവരെ അനുസ്മരിച്ച് ഫെബ്രുവരി ഒമ്പത് കേരള സഭ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു.

മൂന്നു റീത്തുകളിലുള്ള ഇടവകദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന എല്ലായിടങ്ങളിലും പ്രാര്‍ത്ഥന നടത്തണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.

കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.