കുട്ടനാട്ടിലേക്ക് കരുതലുമായി കോട്ടയം അതിരൂപത

കോട്ടയം: കോവിഡും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലാഴ്ത്തിയ കുട്ടനാട്ടുകാരുടെ ജീവിതങ്ങളെ കരുതലോടെ കോട്ടയം അതിരൂപത പൊതിഞ്ഞുപിടിക്കുന്നു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കരുതല്‍ പദ്ധതിയാണ് കുട്ടനാട്ടുകാര്‍ക്ക് ആശ്വാസമായി മാറുന്നത്.

ഇതിന്റെഭാഗമായി അപ്പര്‍ കുട്ടനാട്ടിലെയും ലോവര്‍ കുട്ടനാട്ടിലെയും ആയിരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍, 500 കുടുംബങ്ങള്‍ക്ക് സാനിറ്റൈസറുകള്‍, 500 കുടുംബങ്ങള്‍ക്ക് ഹാന്‍ഡ് വാഷ് വിതരണം, 1000 കുടുംബങ്ങളിലേക്ക് കോവിഡ് പ്രതിരോധ മാസ്‌ക്ക, 500 കുടുംബങ്ങളിലേക്ക് അടുക്കളത്തോട്ട യൂണിറ്റ് വിതരണം, വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍, ഫലവൃക്ഷത്തൈ വിതരണം, കോഴി, തയ്യല്‍ മെഷിന്‍ വിതരണം എന്നിവയാണ് വിതരണം ചെയ്തത്.

കുട്ടനാട്ടിന്റെ കാര്‍ഷിക പുരോഗതിക്ക് സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.