കെആര്‍ എല്‍സിസി സംസ്ഥാന ജനറല്‍ അസംബ്ലി ഇന്നുമുതല്‍

കണ്ണൂര്‍: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ 39 ാമത് സംസ്ഥാന ജനറല്‍അസ്ലംബി ഇന്ന് ആരംഭിക്കും. പത്തിന് സമാപിക്കും. പയ്യാമ്പലം ഉര്‍സുലൈന്‍ പ്രൊവിന്‍ഷ്യലേറ്റ് കാമ്പസിലാണ് അസംബ്ലി. കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ.ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും ഉച്ചയ്ക്ക് 12.30 ന് സിനഡാത്മക കേരള ലത്തീന്‍സഭ എന്ന വിഷയത്തില്‍ റവ.ഡോ ജേക്കബ് പ്രസാദ് മുഖ്യപ്രഭാഷണം നടത്തും.

വൈകുന്നേരം 6.45 ന് ദൈവദാസി സിസ്റ്റര്‍ സെലിന്‍ കണ്ണനായ്ക്കലിന്റെ കബറിടത്തില്‍ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യപൂജ. കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനപ്രഘോഷണം നടത്തും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.