കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം ക്വാറന്റൈന്‍ സെന്ററാക്കുന്നു

.

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം ക്വാറന്റൈന്‍ സെന്ററാക്കാന്‍ വിട്ടുനല്കി.60 മുറികളുള്ള ഈ കെട്ടിടം കേരളത്തിനു പുറത്തുനിന്നും വിദേശത്തു നിന്നും എത്തുന്ന പ്രവാസികളെ താമസിപ്പിക്കാനായാണ് വിട്ടുനല്കുന്നത്.

ഒരു മുറിയില്‍ രണ്ടുപേര്‍ക്ക് വീതം താമസിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. അടുക്കളയും ഊണുമുറിയും ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനങ്ങളും ക്വാറന്റൈന്‍ സെന്ററിന് വേണ്ടി നല്കും. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സിറിയക് കോട്ടയില്‍ ധ്യാനകേന്ദ്രത്തിന്റെ താക്കോല്‍ തിരുവല്ല സബ് കളക്ടര്‍ക്ക് കൈമാറി.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ധ്യാനകേന്ദ്രം ക്വാറന്റൈന്‍ സെന്ററാക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.