കുറവിലങ്ങാട് പള്ളിയില്‍ ഇന്ന് കപ്പല്‍ പ്രദക്ഷിണം

കുറവിലങ്ങാട്: കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മൂന്നു നോമ്പിനോട് അനുബന്ധിച്ചുളള ചരിത്രപ്രധാനമായ കപ്പല്‍ പ്രദക്ഷിണം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് ഒരു മണിക്കാണ് കപ്പല്‍ പ്രദക്ഷിണം.

യോനാ പ്രവാചകന്റെ നിനവെ യാത്രയും നിനവേ നിവാസികളുടെ മാനസാന്തരവുമാണ് കപ്പല്‍ പ്രദക്ഷിണത്തിലൂടെ ഓര്‍മ്മിക്കപ്പെടുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പ്രദക്ഷിണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.