മൂന്നു നോമ്പ് തിരുനാളിന് കൊടിയേറി, ഇന്നു മുതല്‍ അഞ്ചാം തീയതി വരെ തിരുനാള്‍ ആഘോഷം

കുറവിലങ്ങാട്: ആഗോള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ മൂന്നു നോമ്പ് തിരുനാളിന് കൊടിയേറി.

ഇന്നു മുതല്‍ അഞ്ചാം തീയതിവരെയാണ് തിരുനാള്‍ ആഘോഷം. തിരുനാളിന്റെ ആദ്യ ദിനമായ ഇന്ന് എട്ട് മുപ്പതിന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും. വൈകുന്നേരം അഞ്ചിന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനഅര്‍പ്പിച്ച് സന്ദേശം നല്കും.

നാളെ രാവിലെ എട്ട് മുപ്പതിന് സീറോ മലങ്കര മൂവാറ്റുപുഴ രൂപത മെത്രാന്‍ യുഹനാന്‍ മാര്‍ തിയഡോഷ്യസും 10. 30 ന് താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമിജീയോസ് ഇഞ്ചനാനിയിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. അന്നേ ദിവസം ഉച്ചക്ക് ഒരു മണിക്ക് വിശ്വപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം നടക്കും.

സമാപന ദിവസമായ അഞ്ചാം തീയതി വൈകുന്നേരം 4.30 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.