കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി ഇനി മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം

കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരിസ് ഫൊറോന ദേവാലയം ഇനി മുതല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം നടന്നത്. രാവിലെ 11 ന് ദേവാലയത്തില്‍ നടന്ന വിശുദ്ധകുര്‍ബാന മധ്യേ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.

ഇതുസംബന്ധിച്ച കല്‍പ്പന ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കര്‍ദിനാള്‍ കൈമാറി. റവ. ഡോ മാണി പുതിയിടമാണ് ആര്‍ച്ച് പ്രീസ്റ്റ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.