ലെബനോന് വേണ്ടി പ്രാര്‍ത്ഥിക്കൂ, ഞങ്ങള്‍ അപകടത്തില്‍; സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസികളോട് പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച് ലെബനീസ് വൈദികന്‍

ബെയ്‌റൂട്ട്: ലോകത്തെ തന്നെ നടുക്കിക്കളഞ്ഞ ബെയ്‌റൂട്ടില്‍ നടന്ന ഉഗ്രന്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ലെബനോന് വേണ്ടി പ്രാര്‍്ത്ഥിക്കണമെന്ന് ഫാ. ചാര്‍ബെല്‍ ബെയ്‌റൗത്തി ഒഎല്‍എം ന്റെ അഭ്യര്‍ത്ഥന.

കര്‍ത്താവിന് മഹത്വം എന്ന് പറഞ്ഞുതുടങ്ങുന്ന വീഡിയോ സന്ദേശത്തിലാണ് ലെബനോന് വേണ്ടി പ്രാര്‍തഥിക്കണമെന്ന് അദ്ദേഹം ലോകമെങ്ങുമുള്ള വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബെയ്‌റൂട്ടിന്റെ സിംഹഭാഗവും സ്‌ഫോടനത്തില്‍ തകര്‍ന്നു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.ന ിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കൂ. വൈദികന്‍ അഭ്യര്‍ത്ഥിച്ചു.

73 മരണങ്ങളും മൂവായിരത്തോളം പേര്‍ക്ക് പരിക്കുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ഇരട്ട സ്‌ഫോടനമാണ് ഇവിടെ നടന്നത്. സ്‌ഫോടനകാരണം വ്യകതമായിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.