ലാഫയെറ്റെ രൂപതയില്‍ യൗസേപ്പിതാവിന്റെ വര്‍ഷം

ഡെന്‍വര്‍: ലാഫയെറ്റ രൂപതയില്‍ ഈ വര്‍ഷം യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുന്നു. ഓഗസ്റ്റ് 17 ന് ഔദ്യോഗികമായി വര്‍ഷാചരണത്തിന് തുടക്കം കുറിച്ചു.

ആഗോള കത്തോലിക്കാ സഭയുടെ മധ്യസ്ഥനായി വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്റെ 150 ാം വാര്‍ഷികം പ്രമാണിച്ചാണ് രൂപതയില്‍ സെന്റ് ജോസഫ് ഇയര്‍ ആഘോഷിക്കുന്നതെന്ന് രൂപതാധ്യക്ഷന്‍ ബിഷപ് ഡഗ്ലസ് ദെഷോറ്റല്‍ പറഞ്ഞു.

രണ്ടുമാസം മുമ്പ് യൗസേപ്പിതാവിന്റെ വര്‍ഷാചരണം നടത്താനായിരുന്നു പദ്ധതിയെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. 2021 മെയ് ഒന്നിന് വര്‍ഷാചരണം സമാപിക്കും.

മില്‍ട്ടണിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തോടെയായിരിക്കും വര്‍ഷാചരണം സമാപിക്കുന്നത്. ഇതോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണ്ണദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.

വര്‍ഷം മുഴുവന്‍ രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.