കൊച്ചി: ഭൂമിയിടപാട് കേസുമായിബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ തല്ക്കാലംനേരിട്ടു ഹാജരാകേണ്ടെന്ന് ഹൈക്കോടതി.
ഇതുമായിബന്ധപ്പെട്ട് ഹര്‍ജിയിലെ വാദം പൂര്‍ത്തിയാകുന്നത് വരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതിന് സ്‌റ്റേ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
നാളെ വിചാരണ ആരംഭിക്കാനിരിക്കവെയാണ് ഇതു സംബന്ധിച്ച് ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്.മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടുഹാജരാകണമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു.