യുകെയിലെ ഹൗസ് ഓഫ് കോമണ്‍സ് അംഗവും കത്തോലിക്കനുമായ ഡേവിഡ് അമെസിന്റെ കൊലപാതകവും തുടര്ന്നുള്ളസംഭവവികാസങ്ങളും ക്രിസ്തീയ വിശ്വാസത്തിന് നേരെയുള്ള അക്രമത്തിന്റെ ഭാഗമായിട്ടു തന്നെയേ കാണാനാവൂ. കത്തോലിക്കാവിശ്വാസിയായതിന്റെ പേരിലാണ് അദ്ദേഹം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത് എന്ന് ചില വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു കത്തോലിക്കാവിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണസമയത്തു ലഭിക്കേണ്ട അന്ത്യകൂദാശകള്‍ പ്രധാനപ്പെട്ടതാണ്. ഭാഗ്യമരണം ലഭിച്ചതിന്റെ ഭാഗമായിട്ടു കൂടി വേണം നാം അതിനെ കാണേണ്ടത്.
ഡേവിഡ് അമെസിന് കുത്തേറ്റതായ വാര്‍ത്ത കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ കത്തോലിക്കാവിശ്വാസത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന ഫാ. ജെഫ്രി അദ്ദേഹത്തിന് അന്ത്യകൂദാശ നല്‍കാനായി അവിടേക്ക് ഓടിച്ചെന്നുവെങ്കിലും പോലീസ് വൈദികനെ അനുവാദം നിഷേധിക്കുകയായിരുന്നു. കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ വൈദികനെ പോലീസ്അനുവദിച്ചില്ല. തുടര്‍ന്ന് വൈദികന് ആ നിര്‍ദ്ദേശത്തിന് കീഴടങ്ങി ബില്‍ഡിംങിന് വെളിയില്‍ നില്‍ക്കുകയും കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുകയുമാണ് ചെയ്തത്. ഈ സംഭവം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തുടര്‍ന്ന് മൈക്ക് കാനെ എന്ന പാര്‍ലമെന്റ് അംഗം അമീസ് അമെന്‍ഡ്മെന്റ് പാസാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഒരു വിശ്വാസി മരിക്കാന്‍ നേരത്ത് അയാള്‍ ഏതു സാഹചര്യത്തിലാണെങ്കിലും വൈദികന് അവിടെ എത്തിച്ചേരാന്‍ നിയമം അനുവദിക്കുന്ന ബില്‍ ആണ് ഇത്. ഇങ്ങനെയൊരു നിയമം ഉണ്ടായിരു്ന്നുവെങ്കില് അമീസിന് അവസാന നിമിഷം വൈദികന്റെ ശുശ്രൂഷ ലഭിക്കുകമായിരുന്നു.
അന്ത്യകൂദാശകള്‍ സ്വീകരിച്ച് അദ്ദേഹത്തിന് മരണമടയുകയും ചെയ്യാമായിരുന്നു. സാഹചര്യമുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് അത് നിഷേധിക്കപ്പെട്ടു. ഇനിയെങ്കിലും അത്തരമൊരു സാഹചര്യം ഒരു കത്തോലിക്കാവിശ്വാസിക്ക് ഉണ്ടാകരുത്. അന്ത്യകൂദാശകള്‍ സ്വീകരിച്ച് മരിക്കാനുള്ള ഒരു വിശ്വാസിയുടെ അവകാശത്തെ തടയാന്‍ ആര്‍ക്കുമാവില്ല.