പരിശുദ്ധ മറിയം സംസാരിച്ച അവസാനത്തെ വാക്ക് ഏതാണെന്ന് അറിയാമോ?

പരിശുദ്ധ അമ്മ നമ്മുടെ സ്വന്തം അമ്മയാണ്. ആ അമ്മയുടെ വാക്കുകള്‍ നമുക്ക് അമ്മയെപോലെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാണ്. കുറച്ചുവാക്കുകള്‍ കൊണ്ട് മാത്രം മഹാകാവ്യം രചിച്ച പരിശുദ്ധ അമ്മയുടേതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന അവസാനത്തെ വാചകം ഏതാണെന്ന് അറിയാമോ.

അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍.

കാനായിലെ കല്യാണവീടിന്റെ പശ്ചാത്തലത്തിലാണ് മാതാവ് ഈ വാചകം പറഞ്ഞതെന്ന് നമുക്കറിയാം. അതിന് ശേഷം മാതാവിന്റേതായി വിശുദ്ധഗ്രന്ഥത്തില്‍ ഒരു വാചകവും രേഖപ്പെടുത്തിയിട്ടില്ല. അന്നും ഇന്നും എന്നും പരിശുദ്ധ അമ്മ പറയുന്നതും അമ്മയ്ക്ക് പറയാനുള്ളതും ഇതേ വാചകം തന്നെയല്ലേ. അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍.

അതെ പരിശുദ്ധ അമ്മയെ നാം സ്‌നേഹിക്കുന്നുണ്ടെങ്കില്‍, ആ സ്‌നേഹം വാക്കുകള്‍ക്ക് അതീതമായി പ്രവൃത്തിയിലെത്തിക്കണമെന്നുണ്ടെങ്കില്‍ നാം തീര്‍ച്ചയായും അമ്മയുടെ ആ വാക്കുകള്‍ക്ക് ചെവികൊടുക്കേണ്ടിയിരിക്കുന്നു. അവന്‍ – ക്രിസ്തു, നമ്മുടെ രക്ഷകന്‍ പറയുന്നതുപോലെ നാം ചെയ്യേണ്ടിയിരിക്കുന്നു.

എന്ന് , എപ്പോള്‍ എങ്ങനെ നാം അവന്‍ പറയുന്നതുപോലെ ചെയ്യാന്‍ തുടങ്ങുന്നുവോ അന്നുമുതല്‍ നമ്മുടെ ജീവിതവും പ്രവര്‍ത്തനവും ക്രിസ്തുകേന്ദ്രീകൃതമായിത്തീരും. അതുകൊണ്ട് ഇന്നുമുതല്‍ നമുക്ക് അത്തരമൊരു ശ്രമം ആരംഭിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.