ലത്തീന്‍ കത്തോലിക്കാ മെത്രാന്മാര്‍ അടുത്ത വര്‍ഷം കാണ്ടമാല്‍ സന്ദര്‍ശിക്കും

ഭൂവനേശ്വര്‍: ക്രൈസ്തവവിരുദ്ധകലാപം കൊണ്ട് ആധുനിക യുഗത്തില്‍ കറുത്ത അടയാളങ്ങള്‍ പതിപ്പിച്ച കാണ്ടമാലിലേക്ക് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാര്‍ സന്ദര്‍ശനം നടത്തും. കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ പ്ലീനറി അസംബ്ലിയോട് അനുബന്ധിച്ചായിരിക്കും സന്ദര്‍ശനമെന്ന് കട്ടക് -ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ അറിയിച്ചു.

കാണ്ടമാല്‍ ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യത്തെ അടുത്തറിയാനും മനസ്സിലാക്കാനുമാണ് ഇത്തരമൊരുയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ദുരന്തത്തെ അതിജീവിച്ചവരുമായി മെത്രാന്മാര്‍ നേരിട്ട് സംസാരിക്കുകയും ചെയ്യും.

2008 ഓഗസ്റ്റ് 23 നാണ് കാണ്ടമാല്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. അന്ന് നൂറുപേര്‍ മരിക്കുകയും 64,000 പേര്‍ ഭവനരഹിതരാകുകയും ആറായിരം വീടുകളും മുന്നൂറ് വീടുകളും നശിപ്പിക്കപ്പെടുകയും ചെയ്തു.

സിസിബിഐ ലോകത്തിലെ തന്നെ നാല് വലിയ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളില്‍ ഒന്നാണ്. 132 രൂപതകളും 165 മെത്രാന്മാരും സിസിബിഐയിലുണ്ട്. ലത്തീന്‍ രൂപതകളിലെ ക്രൈസ്തവരുടെ പ്രാതിനിധ്യം 15 മില്യനാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.