ലത്തീന്‍ കത്തോലിക്കരെ അടിച്ചമര്‍ത്താന്‍ രഹസ്യ അജന്‍ഡ: ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്കരെ അടിച്ചമര്‍ത്താനുള്ള രഹസ്യ അജന്‍ഡ ഉള്ളതുപോലെയാണ് അധികാരികളില്‍ നിന്നുള്ള സമീപനമെന്നു നെയ്യാറ്റിന്‍കര മെത്രാന്‍ ഡോ വിന്‍സെന്റ് സാമുവല്‍. ലത്തീന്‍ കത്തോലിക്കാസമൂദായ അംഗങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ഒരു സമിതി പോലുമില്ല. ഈ സമൂദായത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പോലും അടിയന്തിര നടപടിയില്ല.

ലത്തീന്‍ സമൂദായം മാത്രം അവഗണിക്കപ്പെടുന്ന അവസ്ഥയുണ്ട്. തൊഴില്‍ മേഖലയില്‍ ലത്തീന്‍ കത്തോലിക്കാ സമുദായത്തിന് നാലു ശതമാനം മാത്രം സംവരണമാണുള്ളത്. ഇനിയും ഇത് വെട്ടിക്കുറയ്ക്കാനുള്ള രഹസ്യനീക്കം നടക്കുന്നതായി അറിയുന്നു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ നയിക്കേണ്ടിവരും. അവകാശനിഷേധവും അവഗണനയും ഉണ്ടെന്നത് സത്യമാണ്. ഇത് ഇനിയും അംഗീകരിക്കാനാവില്ല.

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം നെയ്യാറ്റിന്‍ കര അക്ഷയ കോംപ്ലക്‌സ് മൈതാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ് വിന്‍സെന്റ് സാമുവല്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.