ലൗദാത്തോസീ ആചരണത്തില്‍ പങ്കെടുക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: പ്രകൃതിയെന്ന നമ്മുടെ സ്വന്തം ഭവനത്തിന്റെ സംരക്ഷണത്തിന് വേണ്ടി ലൗദാത്തോ സീ ആഴ്ചയാചരണത്തില്‍ പങ്കെടുക്കണമെന്ന് എല്ലാ കത്തോലിക്കരോടുമായി ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ഇന്നലെ പുറത്തിറക്കിയ വീഡിയോയിലാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

മെയ് 16 മുതല്‍ 24 വരെയാണ് ലൗദാത്തോസി ആഴ്ചയാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. പാപ്പയുടെ ഇതേ പേരിലുള്ള ചാക്രികലേഖനത്തിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇത്.

പ്രകൃതിയുടെയും ദരിദ്രരരുടെയും നിലവിളികള്‍ക്കുവേണ്ടി ഇനിയും കാത്തുനില്ക്കാന്‍ നമുക്കാവില്ല,, ഇക്കോളജിക്കല്‍ പ്രതിസന്ധികളോട് എല്ലാവരും ഉടനടി പ്രതികരിക്കേണ്ടിയിരിക്കുന്നു. പാപ്പ ആവശ്യപ്പെട്ടു.

ഡിസാസ്റ്ററി ഫോര്‍ ഇന്റിഗ്രല്‍ ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ആണ് ആചരണം സംഘടിപ്പിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.