സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ലെബനോനിലെ ക്രൈസ്തവ നേതാക്കന്മാര്‍ക്ക് വത്തിക്കാനിലേക്ക് ക്ഷണം

വത്തിക്കാന്‍ സിറ്റി: സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ലെബനോനിലെ ക്രൈസ്തവനേതാക്കന്മാരെ വത്തിക്കാനിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചു. ജൂലൈ ഒന്നാണ് പ്രാര്‍ത്ഥനാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യം കടന്നുപോകുന്ന ആശങ്കാകുലമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ആഹ്വാനം. വത്തിക്കാന്‍ അപ്പസ്‌തോലിക് പാലസിലെ ജനാലയ്ക്കല്‍ നിന്നുകൊണ്ടായിരുന്നു പാപ്പായുടെ ഈ പ്രഖ്യാപനം. സമാധാനത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും വേണ്ടി ക്രൈസ്തവ നേതാക്കന്മാര്‍ഒന്നിച്ചു പ്രാര്‍ത്ഥിക്കണമെന്നാണ് പാപ്പയുടെ ആഹ്വാനം.

സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് ലെബനോന്‍. ബെയ്‌റൂട്ട് പോര്‍ട്ടില്‍ ഓഗസ്റ്റ് നാലിന് നടന്ന ബോംബ് സ്‌ഫോടനത്തെതുടര്‍ന്ന് പുതിയ ഒരു ഗവണ്‍മെന്റ് രൂപീകരിക്കാനോ സര്‍ക്കാരിനെ പരിഷ്‌ക്കരിക്കാനോ രാഷ്ട്രീയനേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. സ്‌ഫോടനത്തില്‍ 200 പേര്‍ കൊല്ലപ്പെടുകയും 600 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.