ലെബനോനിലെയും സിറിയായിലെയും ക്രൈസ്തവര്‍ക്ക് കത്തോലിക്കാസന്നദ്ധ സംഘടനയുടെ സാമ്പത്തികസഹായം

സിറിയ: മതപീഡനം അനുഭവിക്കുന്ന സിറിയായിലെയും ലെബനോനിലെയും ക്രൈസ്തവരെ സഹായിക്കാനായി കത്തോലിക്കാ സന്നദ്ധസംഘടനയായ എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് അഞ്ചു മില്യന്‍ യൂറോ നല്കും. സിറിയായിലെയും ലെബനോനിലെയും യുവജനങ്ങള്‍ക്കും പുതുതായി വിവാഹം കഴിച്ചവര്‍ക്കുമായിരിക്കും ഈ സഹായം കൂടുതല്‍ ലഭ്യമാകുക. പല യുവജനങ്ങളും അവിവാഹിതരായി തുടരുകയാണ്.

കാരണം സ്വന്തമായി ഒരു വീടുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇങ്ങനെയൊരു സാഹചര്യം മെത്രാന്മാരെയും വിഷമിപ്പിക്കുന്നുണ്ട്. എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും ഈ സാമ്പത്തികസഹായം ലഭ്യമാകും. ലെബനോനിലെ ജനങ്ങള്‍ കൊടും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. മരുന്നുകളുടെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ അവര്‍ ദാരിദ്ര്യം നേരിടുന്നുണ്ട്. മഞ്ഞുകാലത്തെ നേരിടാന്‍ വേണ്ട ക്രമീകരണങ്ങളും എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് നടത്തുന്നുണ്ട്. ലെബനോന്റെ സാമ്പത്തികസ്ഥിതി 19 ാം നൂറ്റാണ്ടിലേതാണ് എന്നാണ് വേള്‍ഡ് ബാങ്ക് നിരീക്ഷിച്ചിരിക്കുന്നത്.

പീഡിത ക്രൈസ്തവരോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ ആഴ്ചയില്‍ ലോകം മുഴുവനുമുളള കത്തീഡ്രലുകളും മറ്റും ചുവപ്പുനിറത്തില്‍ തിളങ്ങും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.